കോഴിക്കോട്:ചായക്കടയിലെഗ്യാസ്സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കോഴിക്കോട് മുതലക്കുളത്തെമൈതാനത്തിന് സമീപമുള്ള ചായക്കടയിലാണ് അപകടമുണ്ടായത്.
രാവിലെ 6.50നായിരുന്നു സംഭവം. അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സാണ് പരിക്കേറ്റ ആളെ പുറത്തെത്തിച്ചത്. ഇയാളെ ആശുപത്രിയിലേക്ക്മാറ്റി.കടയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന് തീപിടിച്ച് ചായക്കട പൂർണമായി കത്തിനശിച്ചു.വൻഅപകടമാണ് ഒഴിവായത്.