ജലജന്യരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമീബിക് മസ്‌തിഷ്കജ്വരം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം. സ്വിമ്മിങ് പൂളുകൾ ക്ലോറിനേറ്റ് ചെയ്യണം. വൃത്തിഹീന മായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുത്. കുട്ടികൾ ജലാശയങ്ങ ളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. സ്വിമ്മിങ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും- മുഖ്യ മന്ത്രി പറഞ്ഞു.