കൊല്‍ക്കത്ത: ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) തിങ്കളാഴ്ച അന്തരിച്ചു. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു മരണം. തിങ്കഴാഴ്ച രാത്രിയിൽ വീട്ടിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
ടിവി കാണുമ്പോള്‍ പെട്ടന്നാണ് ജാനിക്ക് ഹൃദയാഘാതം സംഭവിച്ചത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഉഷ ഉതുപ്പിനും ജാനിക്കും രണ്ട് മക്കളാണ്. സണ്ണിയും മകൾ അഞ്ജലിയും.