• Thu. Oct 10th, 2024
Top Tags

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയില്‍ ഇടപെട്ട് ഹൈക്കോടതി; കർശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

Bynewsdesk

Jul 9, 2024

കൊച്ചി: ആകാശ് തില്ലങ്കേരിയുടഞ നിയമം ലംഘിച്ചുള്ള യാത്രയില്‍ വിമർശനവുമായി ഹൈക്കോടതി.വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണെന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം വാഹനങ്ങൾ പൊതു സ്ഥലത്ത് ഉണ്ടാകാനേ പാടില്ല. രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. യൂട്യൂബും മറ്റു സാമൂഹ്യ മാധ്യമങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

സ്റ്റേറ്റ് ബോർഡ് വെച്ച് ഓടിയ കേരള മിനറൽ ആന്‍റ്  മെറ്റൽസ് എം ഡിയുടെ വാഹനത്തിനെതിരെ നടപടി എടുക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ആലുവയിലെ ഫ്ലൈ ഓവറിന് മുകളിൽ ഫ്ലാഷ് ലൈറ്റിട്ടാണ് വാഹനം ഓടിയത്.കെ എൽ 23 പി 8383 എന്ന നമ്പറിലുള്ള വാഹനത്തിനെതിരെയാണ് നടപടി. വാഹനം പരിശോധിച്ച് റിപോർട്ട് കോടതിക്ക് കൈമാറണം.

കോഴിക്കോട് വിദ്യാർത്ഥിനികളെ സീബ്ര ലൈനിൽ സ്വകാര്യ ബസിടിച്ച സംഭവത്തിലും ഹൈക്കോടതി ഇടപെട്ടു. സംഭവത്തിൽ സ്വമേധയാ കേസെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *