മട്ടന്നൂർ : കണ്ണൂർ വിമാന താവളത്തിൽ നിന്ന് ഹജ്ജ് കർമത്തിന് യാത്ര തിരിച്ചവർ ബുധനാഴ്ച മുതൽ തിരിച്ചെത്തും. ഉച്ചക്ക് 12-നാണ് ആദ്യ വിമാനം കണ്ണൂരിൽ എത്തുക.
19 വരെ 9 സർവീസുകളാണ് മദീനയിൽ നിന്ന് സൗദി എയർലൈൻസ് നടത്തുക. ബുധനാഴ്ച രാത്രി 9.50-ന് രണ്ടാമത്തെ വിമാനം എത്തും.
കണ്ണൂരിൽ നിന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ 3218 തീർഥാടകരാണ് ഒൻപത് വിമാനങ്ങളിലായി ഹജ്ജ് കർമത്തിന് പോയത്. ഇതിൽ 1899 പേർ സ്ത്രീകളാണ്. മൂന്ന് പേർ മക്കയിൽ മരിച്ചു.
ഹാജിമാരെ സ്വീകരിക്കുന്നതിനായി കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കം പൂർത്തിയായി.