കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേയുടെ നിയന്ത്രണത്തില്‍ ഓട്ടോറിക്ഷകള്‍ സർവീസ് തുടങ്ങി. ഇതിനുമുന്നോടിയായി റെയില്‍വേ സ്റ്റേഷനില്‍ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് റെയില്‍വേ നമ്പർ നല്കി.
മൂന്നുമാസം പാർക്ക് ചെയ്യാൻ ഒരു വാഹനത്തില്‍ നിന്നും 855 രൂപ റെയില്‍വേ ഈടാക്കും.
ഓട്ടോറിക്ഷയുടെ നന്പരും ഡ്രൈവറെക്കുറിച്ചുള്ള വിശദാംശങ്ങളും റെയില്‍വേ ഉദ്യോഗസ്ഥരുടെ പക്കല്‍ ഉണ്ടാകും. ആദ്യഘട്ടത്തില്‍ 117 ഓട്ടോറിക്ഷകള്‍ക്കാണ് സ്റ്റിക്കർ നല്കിയിരിക്കുന്നത്. 200 ഓട്ടോറിക്ഷകള്‍ക്കുവരെ സ്റ്റിക്കർ നല്കുമെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു.