കണ്ണൂർ: ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച മത്സ്യകര്‍ഷകര്‍ക്കുളള അവാര്‍ഡുകളില്‍ കണ്ണൂര്‍ ജില്ല 6 അവാര്‍ഡുകള്‍ കരസ്ഥമാക്കി.
സംസ്ഥാന തലത്തില്‍ മികച്ച ചെമ്മീന്‍ കര്‍ഷകനുളള ഒന്നാംസ്ഥാനം കാട്ടാമ്പളളി സ്വദേശി ഇ.വി.കബീര്‍, മികച്ച ചെമ്മീന്‍ കര്‍ഷകനുളള മൂന്നാം സ്ഥാനം കുഞ്ഞിമംഗലം സ്വദേശി സുരേന്ദ്രന്‍ പാലക്കീല്‍, മികച്ച നൂതന മത്സ്യകര്‍ഷകനുളള ഒന്നാം സ്ഥാനം തെക്കുമ്പാട് സ്വദേശി മുസ്തഫ കമ്പന്‍ കടവത്ത്, മികച്ച നൂതന മത്സ്യകര്‍ഷകനുളള മൂന്നാംസ്ഥാനം കണ്ണൂര്‍ സ്വദേശി ചിത്രാംഗദന്‍, മികച്ച അലങ്കാര മത്സ്യകര്‍ഷകയ്ക്കുളള രണ്ടാംസ്ഥാനം കുറ്റിയാട്ടൂര്‍ സ്വദേശി പി. സുചിത്ര പ്രകാശ്, മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ക്കുളള ഒന്നാംസ്ഥാനം ശ്രിന്‍ഷ പ്രദീപന്‍ എന്നിവര്‍ കരസ്ഥമാക്കി.