• Sat. Oct 5th, 2024
Top Tags

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് 120, കാസർക്കോട് 18 അധിക ബാച്ചുകൾ: വി ശിവൻകുട്ടി

Bynewsdesk

Jul 11, 2024

തിരുവനന്തപുരം: മലബാറിലെ സീറ്റ് പ്രതിസന്ധിയിൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് 120 അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസർക്കോട് 18 അധിക ബാച്ചുകളും അനുവദിക്കും. മലപ്പുറം ജില്ലയിൽ ഹ്യുമാനിറ്റിസിലും കൊമേഴ്സിലുമാണ് പുതി ബാച്ചുകൾ അനുവദിക്കുക. ഒരു സയൻസ് ബാച്ചിന് പുറമെ ഹ്യുമാനിറ്റിസ്, കൊമേഴ്സ് ബാച്ചുകളാണ് കാസർക്കോട് അനുവദിക്കുക. റൂൾ 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ശിവൻകുട്ടി പ്ലസ് വൺ സീറ്റുപ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത വരുത്തിയത്.

മലപ്പുറം, കാസർകോട് ജില്ലകളിൽ സീറ്റുകൾ കുറവുണ്ടെന്ന് കണ്ടെത്തിയെന്നും എല്ലാവർക്കും സീറ്റ് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. താൽക്കാലിക ബാച്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അനുവദിച്ചിരിക്കുന്നത്. താൽക്കാലിക ബാച്ചുകൾ അനുവദിച്ചതിലൂടെ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2024-25 വർഷത്തെ ഹയർ സെക്കന്ററി മേഖലയിലെ വിദ്യാഭ്യാസ ആവശ്യകത സംബന്ധിച്ച സംസ്ഥാന തല സമിതി, ഇതു സംബന്ധിച്ച റീജിയണല്‍ സമിതികള്‍ ലഭ്യമാക്കിയ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ സമിതി ഇനി പറയുന്ന ശിപാർശകൾ സർക്കാർ മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അധികബാച്ചിനെക്കുറിച്ച് പ്രസ്താവനയിൽ മന്ത്രി വ്യക്തമാക്കിയത്. മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ഹയർ സെക്കന്ററി താത്കാലിക ബാച്ചുകൾ അനുവദിക്കാം. കാസർഗോഡ് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകൾ താത്കാലികമായി അനുവദിക്കാവുന്നതാണ് എന്നുമായിരുന്നു ശിപാർശകൾ എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

മലപ്പുറത്തും കാസർക്കോടും താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ മന്ത്രി ചൂണ്ടിക്കാണിച്ചു. ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളും കൂടി ആകെ 120 താത്കാലിക ബാച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിക്കുന്നത് നിലവിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഉതകുന്നമെന്നായിരുന്നു ശിപാർശ. കാസർക്കോട് ജില്ലയിൽ ഒരു സയൻസ് ബാച്ചും നാല് ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുകളും ഉൾപ്പടെ ആകെ 18ബാച്ചുകൾ അനുവദിക്കാനും ശിപാർശ ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *