കൊച്ചി: വ്യാജ രേഖ ചമച്ച്കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന കേസിൽനടനുംകേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിഹൈക്കോടതിയെ സമീപിച്ചു. വിടുതൽ ഹർജി തള്ളിയ പ്രത്യേക കോടതിഉത്തരവിനെതിരെയാണ് സുരേഷ് ഗോപിഹൈക്കോടതിയെസമീപിച്ചത്.മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുംആവശ്യം.
കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ആവശ്യം കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് അപ്പീൽ ഹർജിയുമായി നിലവിൽഹൈക്കോടതിയെസമീപിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസിന്റെ വിഐപി തട്ടിപ്പുകാര്‍ എന്ന അന്വേഷണ പരമ്പരയാണ് സുരേഷ് ഗോപി അടക്കമുള്ള താരങ്ങളുടെ നികുതി വെട്ടിപ്പ്പുറത്തുകൊണ്ടുവന്നത്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. 2010 ജനുവരി 27 നാണ് PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. വാഹനംരജിസ്റ്റര്‍ചെയ്ത പുതുച്ചേരിയിലെവിലാസവും വ്യാജമാണെന്ന് നേരത്തെക്രൈംബ്രാഞ്ച് അന്വേഷണത്തില്‍കണ്ടെത്തിയിരുന്നു.