പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു.ബൈക്കില്‍ ഉണ്ടായിരുന്ന ഇരിട്ടി ചരള്‍ കല്ലൂപ്രായില്‍ റെറ്റിഷ് മാത്യുവാണ് (41)മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബൈക്ക് ഓടിച്ചിരുന്ന യുവാവിനും, ബസ്സിലെ കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്. ഡോര്‍ തുറന്ന് പുറത്തേക്ക് വീണാണ് കണ്ടക്ടര്‍ക്ക് പരിക്ക് പറ്റിയത്. പയ്യന്നൂര്‍ തയ്യെനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന എ.കെ.ആര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ. പരേതരായ കുഞ്ഞൂഞ് – സിസിലി ദമ്പതികളുടെ മകനാണ്. സഹോദങ്ങൾ: ബിനേഷ്, ചിഞ്ചു