മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് യഥാർത്ഥ്യമായ വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കപ്പലടുക്കുമ്പോള്‍ അവയെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിന്റെ എംപിയേയും വിളിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ടും ഉമ്മൻ ചാണ്ടി ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും യുഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും കണ്‍വീനര്‍ അഡ്വ. അബ്ദുൽ കരീം ചേലേരിയും നേതൃത്വം നൽകി. നേതാക്കളായ മേയർ മുസ്‌ലിഹ് മഠത്തിൽ ,അഡ്വ ടി ഒ മോഹനൻ ,കെ സി മുഹമ്മദ് ഫൈസൽ ,കെ.ടി. സഹദുള്ള ,രാജീവൻ എളയാവൂർ ,സുനിൽ കുമാർ പി ,എൻ.കെ.റഫീഖ് മാസ്റ്റർ, വി വി പുരുഷോത്തമൻ ,സുരേഷ് ബാബു എളയാവൂർ ,ഫാറൂഖ് വട്ടപ്പൊയിൽ , കെ ബാലകൃഷ്ണൻ മാസ്റ്റർ ,അഡ്വ റഷീദ് കവ്വായി ,ടി ജനാർദ്ദനൻ ,കായക്കൽ രാഹുൽ ,പി.സി.അഹമ്മദ് കുട്ടി ,കൂക്കിരി രാഗേഷ് ,സി.എറമുള്ളാൻ,സി എം ഗോപിനാഥ് ,കല്ലിക്കോടൻ രാഗേഷ് ,ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു