ലോകമെമ്പാടും കൊറോണ വൈറസ് കാരണം ഇപ്പോഴും ആഴ്ചയിൽ ശരാശരി 1,700 പേർ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രവർത്തകരും 60 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും അപകടസാധ്യത നിറഞ്ഞ വിഭാഗം.
ഏഴ് ദശലക്ഷത്തിലധികം കൊവിഡ് മരണങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ യഥാർഥ മരണനിരക്ക് ഇപ്പോഴും അവ്യക്തമാണ്. ലോകത്തെ സമ്പദ് വ്യവസ്ഥയെയും ആരോഗ്യ സംവിധാനങ്ങളെയും തളർത്തിയ മഹാമാരിയായിരുന്നു കൊവിഡ്-19.
വൈറസ് നിരീക്ഷണം നിലനിർത്താൻ ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ ചികിത്സയും വാക്സിനുകളും ഉറപ്പാക്കാനും സംഘടന ആവശ്യപ്പെടുന്നു.