ഈ നൂറ്റാണ്ട് മുഴുവൻ ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ തുടരുമെന്ന് യുഎൻ പുറത്തുവിട്ട വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് റിപ്പോർട്ട്. 2061 ഓടെ ലോകജനസംഖ്യ ആയിരം കോടി കടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യ ഉയരുന്ന രാജ്യങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും ഉല്‍പാദന ക്ഷമത വർധിപ്പിക്കാനും തൊഴിലവസരങ്ങൾ കൂട്ടാനും നടപടികൾ എടുക്കണമെന്നാണ് യുഎൻ റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നത്.
കഴിഞ്ഞ ദിവസവമാണ് ഐക്യരാഷ്ട്രസഭയുടെ 2024 ലെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോകജനസംഖ്യ ഈ നൂറ്റാണ്ടിൽ തന്നെ അതിന്‍റെ മൂർദ്ധന്യത്തിലെത്തുമെന്നും ശേഷം കുറയുമെന്നുമാണ് റിപ്പോർട്ടിലെ ആദ്യ പ്രവചനം. 2061ൽ അഥവാ 37 വർഷങ്ങൾക്കകം ലോക ജനസംഖ്യ ആയിരം കോടി കടക്കും. നിലവിൽ 820 കോടിയാണ് ലോകജനസംഖ്യ. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇത് കുറഞ്ഞ് തുടങ്ങും.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയിൽ ഇപ്പോൾ 145 കോടി ജനങ്ങളുണ്ട്. ഈ നൂറ്റാണ്ടിന്‍റെ അവസാനം വരെ ഇന്ത്യ തന്നെയയായിരിക്കും ലോകത്ത് ജനസംഖ്യയിൽ മുന്നിൽ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ 141 കോടിയാണ് ജനസംഖ്യ. ചൈനയിൽ ഇത് കുറഞ്ഞു തുടങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു