കാലവര്‍ഷം ശക്തി പ്രാപിച്ചതോടുകൂടി ആയിരക്കണക്കിന് ജനങ്ങള്‍ ദിനംപ്രതി യാത്ര ചെയ്യുന്ന നാഷണല്‍ ഹൈവെ യിലൂടെയുള്ള ഗതാഗതം ദു:സ്സഹമായിട്ടും ഭരണകൂടവും മണ്ഡലം എം.എല്‍.എ.യും ഉദ്യോഗസ്ഥവൃന്ദവും കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി
ആശുപത്രികളിലും ഓഫീസുകളിലും എത്തിച്ചേരേണ്ടുന്ന ജീവനക്കാര്‍ക്കും സാധാരണക്കാര്‍ക്കും യഥാസമയം എത്തിച്ചേരാന്‍ പറ്റാത്ത വിധത്തില്‍ പാപ്പിനിശ്ശേരി ജംഗ്ഷന്‍ മുതല്‍ പുതിയ തെരു വരെയുള്ള ഗതാഗതം താറുമാറായിരിക്കുന്നു. പുതിയതെരുവില്‍ വെച്ച് ഒരു ബൈക്ക് യാത്രികന്‍ റോഡിലെ ഗര്‍ത്തത്തില്‍ വീണു മരിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഇത്തരം ഗുരുതരമായ സാഹചര്യമുണ്ടായിട്ടും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ. നോക്കുകുത്തിയായി നില്‍ക്കുന്നു. ഉദ്യോഗസ്ഥന്‍മാരാണെങ്കില്‍ പുതിയ ഹൈവെ നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തപ്പെട്ട കോണ്‍ട്രാക്ടര്‍ക്കാണ് പഴയ റോഡിന്റെ അറ്റകുറ്റപണികള്‍ക്കുള്ള ചുമതല എന്ന് പറഞ്ഞു ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുഗമമായ യാത്രയ്ക്കും സംരക്ഷണവും സൗകര്യവുമൊരുക്കേണ്ടുന്ന ഭരണകൂടം നിഷേധാത്മക നിലപാട് തിരുത്തണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം കൊടുക്കുമെന്നും കരീം ചേലേരി പറഞ്ഞു.
പുതിയതൊരു ഹൈവേ തിരമാല റോഡിലെ കുഴികള്‍ താണ്ടിയുള്ള ദുരിത യാത്രയ്ക്ക് അറുതി വരുത്തണമെന്നും ജീവഭയമില്ലാത്ത സുരക്ഷിത യാത്രയ്ക്ക് നല്ല റോഡ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയതെരു ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനുശേഷം സ്‌റ്റൈലോ കോര്‍ണറില്‍ സായാഹ്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എന്‍ എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു .ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ബി കെ അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം കെ വി ഹാരിസ് , മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി കെ മുഹമ്മദ്അലി, കെ ടി ഹാഷിം,വാസില്‍ ചാലാട്, എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സിപി റഷീദ് സ്വാഗതവും സെക്രട്ടറി സിദ്ദിഖ് പുന്നക്കല്‍ നന്ദിയും പറഞ്ഞു.
പുതിയതെരുമണ്ഡപത്തിന്‌സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് യൂത്ത് ലീഗ് ജില്ലാസെക്രട്ടറി കെ കെ ഷിനാജ്,നസീര്‍ചാലാട്,ഹാരിസ് പൂതപ്പാറ, ഒ കെ മൊയ്ദീന്‍, അഷ്റഫ് ഹാജി കാട്ടാംപള്ളി,ബി അബ്ദുല്‍ കരീം, കെ.പി.എ സലീം,എം ടി മുഹമ്മദ്,അഷ്‌കര്‍ കണ്ണാടിപറമ്പ് , എം മുഹമ്മദ്അഷ്റഫ്, കെ.പി.അജ്മല്‍, ജലാലുദ്ദീന്‍ അറഫാത്,കെ മഹമൂദ്, സി പി മുസ്തഫ, എം കെ പി സിറാജ്, മിഥ്ലാജ് വളപട്ടണം,നസീര്‍ അത്താഴക്കുന്നു,കെ ഹംസ, കെ.പി.ഷഫീഖ് , സി.പി.ജലാല്‍ , സുബൈര്‍ കക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി