കണ്ണൂർ : കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. തീവ്രമഴക്ക് സാധ്യത തുടരുന്നതിനാല്‍ ഇന്ന് കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് മുന്നറിയിപ്പ് നല്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തിന് അടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ തന്നെ മധ്യ പടിഞ്ഞാറന്‍ ഭാഗത്ത് 19-ന് മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെടാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ തീവ്രമഴ പെയ്യും എന്നാണ് മുന്നറിയിപ്പ്.
കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ബുധനും വ്യാഴവും ഓറഞ്ച് അലർട്ടാണ്.