• Thu. Oct 10th, 2024
Top Tags

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു

Bynewsdesk

Jul 17, 2024

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസ (47)ആണ് മരിച്ചത്. തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. 100 ഡിഗ്രിക്കു മേല്‍ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങള്‍.

ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്ക് രോഗം കടുക്കാന്‍ സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും പോഷകാഹാരവും വിശ്രമവും രോഗം എളുപ്പത്തില്‍ ഭേദമാക്കും. കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം, യാത്രയ്ക്കുശേഷം ഉടന്‍ കുളിക്കണം, ധാരാളം വെള്ളം കുടിക്കണം, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കണം, ശരിയായ ചികില്‍സ തേടണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *