• Thu. Oct 10th, 2024
Top Tags

പഴശ്ശി ഡാം ഷട്ടറുകൾ തുറന്നു

Bynewsdesk

Jul 18, 2024

ഇരിട്ടി : കനത്തമഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ പഴശ്ശി ഡാമിൻ്റെ 16 ഷട്ടറുകളും തുറന്ന് അധികവെള്ളം
വളപട്ടണം പുഴയിലേക്ക് ഒഴുക്കിത്തുടങ്ങി. എട്ട് ഷട്ടറുകൾ പൂർണതോതിൽ തുറന്നും എട്ടെണ്ണം ഒരു മീറ്റർ ഉയർത്തിയുമാണ് വെള്ളമൊഴുക്കുന്നത്. രണ്ടുദിവസമായി
കുടക്, കണ്ണൂർ ജില്ലാ അതിർത്തിവനങ്ങൾ ഉൾപ്പെടുന്ന പഴശ്ശിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ
യാണ് ഡാമിലേക്ക് കനത്ത ഒഴുക്കുണ്ടായത്. സെക്കൻഡിൽ 1500 ക്യുബിക് മീറ്റർ വെള്ളം ഡാമിലെത്തുന്നു. ഷട്ടറുകൾ വഴി സെക്കൻഡിൽ 1460 ക്യുബിക് വെള്ളമാണിപ്പോൾ തുറന്നുവിടുന്നത്. നീരൊഴുക്കിന്റെ നാൽപ്പത് ശതമാനം മാത്രമാണ് സംഭരിക്കുന്നത്. മഴയുടെ തോതനുസരിച്ച് ഡാമിൽ വെള്ളം നിയന്ത്രിച്ച് നിർത്തുമെന്നും തോരാ
മഴ കണക്കിലെടുത്ത് ജലനിരപ്പ് രാപകൽ നിരീക്ഷിക്കുന്നതായും പഴശ്ശി പദ്ധതി അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *