കണ്ണൂർ: കൂത്തുപറമ്പ് വട്ടിപ്രത്ത് വൻ മണ്ണിടിച്ചൽ. പ്രദേശത്തെ കരിങ്കൽ ക്വാറി ഇടിഞ്ഞ് താഴ്ന്നു. രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
കരിങ്കൽ ക്വാറി ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. തുടർന്ന് രണ്ട് വീടുകൾ പൂർണമായും തകർന്നു. ബാബു എന്നയാളുടെ വീടുൾപ്പെടെ രണ്ട് വീടുകളാണ് തകർന്നത്. ബാബുവിന്റെ ഭാര്യ ലീലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പത്ത് കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. വട്ടിപ്രം യു.പി സ്കൂളിലേക്ക് മാറ്റി പാർപ്പിക്കാനാണ് തീരുമാനം. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.