സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ വർധന. പ്രതിദിന രോഗികളുടെ എണ്ണം 13,000ത്തിന് അടുത്താണ്. വൈറൽ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും എച്ച് വൺ എൻ വണ്ണും ബാധിച്ച് ആളുകൾ ചികിത്സ തേടുന്നുണ്ട്.
മലപ്പുറം, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ജില്ലകളിൽ ആയിരത്തിന് മുകളിലാണ് സർക്കാർ ആശുപത്രികളിൽ പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. ഡെങ്കി കേസുകളിൽ നേരിയ കുറവ് വന്നെങ്കിലും വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
മഞ്ഞപ്പിത്തവും ആശങ്കക്കിടയാക്കുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഇത്തവണ കൂടുതലാണ്.