ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രി പി എ മുഹമ്മദ് റിയാസ് ഷിരൂരിലെത്തി തെരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അര്‍ജുനെ കണ്ടെത്തുംവരെ തെരച്ചില്‍ നടത്താന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.