മട്ടന്നൂർ: പഴശ്ശി അണക്കെട്ടിന്റെ പതിനാറ് ഷട്ടറുകളിൽ പന്ത്രണ്ട് എണ്ണം പൂർണമായും നാലെണ്ണം ഭാഗികമായും തുറന്നു. ഇതോടെ വളപട്ടണം പുഴയിലെ ജലനിരപ്പ് ഉയർന്നു.
മഴ ശക്തമാകുന്നതിന് അനുസരിച്ച് മുഴുവൻ ഷട്ടറുകളും പൂർണമായി തുറക്കാൻ സാധ്യത ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.