• Sat. Oct 5th, 2024
Top Tags

രക്ഷാദൗത്യം അവസാനിക്കുന്നത് വരെ 4 മന്ത്രിമാര്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്യും

Bynewsdesk

Aug 1, 2024

രക്ഷാദൗത്യം അവസാനിപ്പിക്കുന്നത് വരെ നാല് മന്ത്രിമാരും വയനാട്ടില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കെ.രാജന്‍, പി.എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവരോടാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മന്ത്രിമാരുടെ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്.

രക്ഷാപ്രവര്‍ത്തനത്തിന് രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനവും ഒരുക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. തിരച്ചില്‍ ശാസ്ത്രീയമായി തുടരാന്‍ മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്ത ഭൂമി സദര്‍ശിക്കും. ബെയ്ലി പാല നിര്‍മ്മാണം നേരിട്ട് വിലയിരുത്തുകയും സൈന്യത്തെ നേരില്‍ കാണുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *