സംസ്ഥാനത്തെ പത്താം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. അധ്യാപക സംഘടനകളും വിദ്യാർഥികൾ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ച് കൊണ്ടാണ് ജസ്റ്റിസ് എ സിയാദ് റഹ്മാന്റെ ഉത്തരവ്.
നിലവിൽ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനമാണ്. എന്നാൽ ഇനി മുതൽ അത് പാടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകൾ അടക്കം ഉള്ളവരുമായി ആലോചിച്ച് സർക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു.