മേപ്പാടി: മുണ്ടക്കൈയേയും ചൂരല്‍മലയേയും തുടച്ചുനീക്കിയ മലവെള്ളപ്പാച്ചിലെത്തിയിട്ട് നാലാംദിനം പിന്നിടുമ്പോഴും എവിടെയെങ്കിലും ജീവന്റെ തുടിപ്പ്
അവശേഷിക്കുന്നുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. അത്തരത്തിലുള്ള പരിശോധനയിൽ മുണ്ടക്കൈയില്‍ നിന്ന് പ്രതീക്ഷയുണർത്തുന്ന ഒരു സിഗ്നൽ റഡാറില്‍ ലഭിച്ചു.
മണ്ണിനടിയില്‍ ഏതെങ്കിലും തരത്തിൽ ജീവന്‍റെ സാന്നിധ്യം ഉണ്ടോയെന്ന പരിശോധനയ്ക്കിടെയാണ് പ്രതീക്ഷയുണർത്തുന്ന സിഗ്നല്‍ ലഭിച്ചത്. ഇത് മനുഷ്യജീവന്‍ തന്നെ തന്നെ ആകണമെന്നില്ലെങ്കിലും പ്രതീക്ഷയോടെ രക്ഷാപ്രവര്‍ത്തകര്‍ മണ്ണുകുഴിച്ചുകൊണ്ടിരിക്കുകയാണ്. സിഗ്നല്‍ ലഭിച്ച പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ദേശീയ ദുരന്തനിവാരണ ഏജന്‍സിയാണ് പരിശോധന നടത്തുന്നത്.