• Sat. Oct 5th, 2024
Top Tags

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും കാല്‍ തെന്നി വീണു; മലപ്പുറത്ത് കണ്ടക്ടർക്ക് ദാരുണാന്ത്യം

Bynewsdesk

Aug 10, 2024

മലപ്പുറം കോട്ടയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. തൃശ്ശൂർ – കോഴിക്കോട് ദേശീയപാതയില്‍ ചങ്കുവെട്ടിയ്ക്ക് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. നിർത്താനൊരുങ്ങിയ ബസില്‍ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടറായ മൻസൂർ കാല്‍ തെന്നി റോഡിലേയ്ക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *