കേരളത്തിൽ വീണ്ടും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മലയോര പ്രദേശങ്ങളിലാവും മഴ കൂടുതൽ ശക്തമാകുക.
കർണാടകത്തിന്റെ തെക്ക് മുതൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ പാത്തിയും ഉത്തർപ്രദേശിന് മുകളിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്.
ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്കും തമിഴ്‌നാടിനും മുകളിൽ ചക്രവാത ചുഴിയുണ്ടാകാനും സാധ്യതയുണ്ട്.
കേരളത്തിന്റെ തെക്കൻ തീരത്ത് 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.