• Sat. Oct 12th, 2024
Top Tags

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസ്; മൃതദേഹം കണ്ടെത്തി

Bynewsdesk

Aug 11, 2024

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെത്തി. ഒന്നാം പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് നാല് ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ച് കൊടുത്തത്.

തെക്കേ ബണ്ടിന് സമീപം കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റും. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോയെന്ന് പരിശോധനകൾക്ക് ശേഷമേ പറയാൻ കഴിയൂവെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കേസിൽ നിലവിൽ രണ്ട് പേർ കസ്റ്റഡിയിലാണെന്നും പെൺകുട്ടി നിരീക്ഷണത്തിലാണെന്നും എസ്പി ഛൈത്ര തെരേസ ജോൺ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്.

ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും മൊഴികൾ നൽകി. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെ കുഴിച്ചിട്ടതായി കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *