• Mon. Sep 9th, 2024
Top Tags

ദുരന്തബാധിതർക്ക് ആശ്വാസം: കൂടുതൽ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്

Bynewsdesk

Aug 13, 2024

വയനാട്ടിലെ കൂടുതൽ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണൻ. ചൂരൽമല ബ്രാഞ്ചിൽ നിന്ന് ആകെ നൽകിയ വായ്പ 55 ലക്ഷമാണ്. അതിൽ ഒരു ഭാഗമാണ് ഇപ്പോൾ എഴുതിത്തള്ളിയത്. തുടർ പരിശോധന നടത്തി ആവശ്യമെങ്കിൽ കൂടുതൽ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും എംകെ കണ്ണൻ പറഞ്ഞു. കേരള ബാങ്കിന്റെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണം എന്നും എംകെ കണ്ണൻ പറഞ്ഞു.

കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളുന്നത്. സമാനതകളില്ലാത്ത ദുരന്തത്തിൽ പെട്ടവരുടെ വായ്പ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാകണമെന്നും എംകെ കണ്ണൻ കൂട്ടിച്ചേർത്തു. ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ കേരളാ ബാങ്ക് എഴുതിത്തള്ളിയിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിനാണ് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *