കണ്ണൂർ എയർപോർട്ടിന് പോയന്റ് ഓഫ് കോൾ പദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ‘ സമര വിളംബര ജാഥയും, സമര പ്രഖ്യാപന കൺവെൻഷനും ആഗസ്റ്റ് 14 ന് മട്ടന്നൂരിൽ നടക്കും. ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നയിക്കുന്ന ‘സമര വിളംബര ജാഥ’ ഉച്ചകഴിഞ് 2 മണിക്ക് വായംതോട് നിന്നും ആരംഭിച്ച്, മട്ടന്നൂർ ടൌൺ മുഴുവൻ ചുറ്റിക്കറങ്ങി കൈലാസ് ഓഡിറ്റോറിയത്തിൽ എത്തിച്ചേരും. തുടർന്ന്, 3 മണിയോടെ കൈലാസ് ഓഡിറ്റോറിയത്തിൽ ‘സമര പ്രഖ്യാപന കൺവെൻഷൻ’ നടക്കും.
കണ്ണൂർ ജില്ലയിലെ ജനപ്രതിനിധികളും, എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽപെട്ട വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, സാമൂഹ്യ – സാംസ്‌കാരിക – സാമുദായിക നേതാക്കളും പങ്കെടുക്കും.