• Thu. Oct 10th, 2024
Top Tags

ദുരന്തഭൂമിയിലെ കുരുന്നുകൾ വീണ്ടും അക്ഷരലോകത്തേക്ക്; ചൂരല്‍മലയില്‍ ക്ലാസുകള്‍ ഉടനെന്ന് മന്ത്രി

Bynewsdesk

Aug 17, 2024

ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈ-ചൂരൽമല മേഖലയിലെ കുരുന്നുകൾ വീണ്ടും അക്ഷരലോകത്തേക്കെത്തും. ചൂരല്‍മലയില്‍ എത്രയുംവേഗം ക്ലാസ്സുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാർഥികൾക്ക് പഠനോപകരണങ്ങള്‍ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.ദുരന്തഭൂമിയിലെ ആയിരം വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മേപ്പാടിയിലെ പ്രധാന ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ക്യാമ്പിലാണ് ക്ലാസുകൾ നടക്കുക. അവിടെ താത്കാലികമായി കുറച്ചു ക്ലാസ് മുറികള്‍ കൂടി പണിയുമെന്നും മന്ത്രി പറഞ്ഞു.ഒരു മാസത്തിനകം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. അത്ര സമയം പോലും വേണ്ടിവരില്ല. അതിനുള്ള അംഗീകാരം മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. കുട്ടികള്‍ക്ക് നഷ്ടമായ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും തയ്യാറാണെന്നും അപേക്ഷിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *