ആകാശക്കാഴ്ചകള്‍ എല്ലാവർക്കും ഇഷ്ടമാണ്. നക്ഷത്രങ്ങളേയും ചന്ദ്രനെയും സൂര്യനെയും എല്ലാവരും സ്നേഹിക്കുന്നുണ്ട്.
അത് കാണാൻ തന്നെ ഒരു മനോഹര കാഴ്ചയാണ്. എന്നാല്‍ ഇതാ ആകാശത്തെയും ആകാശക്കാഴ്ചകളെയും സ്നേഹിക്കുന്നവർക്ക് വലിയൊരു ആകാശ വിരുന്ന് തന്നെ ഒരുങ്ങാൻ പോകുകയാണ്. വേറെ ഒന്നുമില്ല, നമ്മുടെ സൂപ്പർമൂണ്‍ പ്രതിഭാസമാണ് നിങ്ങളെ കാത്ത് വരാൻ പോകുന്നത്. ഓഗസ്റ്റ് 19 അതായത് തിങ്കളാഴ്ച ആകാശത്ത് സൂപ്പർ മൂണ്‍ ഉണ്ടാകും.
നാസയുടെ കണക്കനുസരിച്ച്, രണ്ടോ മൂന്നോ വർഷത്തിലൊരിക്കല്‍ ഇത് കാണപ്പെടും. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന സീസണല്‍ ബ്ലൂ മൂണ്‍ ഉണ്ടായിരുന്നു, അടുത്ത സീസണല്‍ ബ്ലൂ മൂണ്‍ 2027 മെയ് മാസത്തില്‍ സംഭവിക്കും. ചന്ദ്രൻ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള പ്രതിമാസ ഭ്രമണപഥം ഒരു പൂർണ്ണ വൃത്തമല്ല. ഓരോ മാസവും, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഒരു സ്ഥലത്ത് എത്തുന്നു, ഇത് പെരിജീ എന്നറിയപ്പെടുന്നു. ഈ പെരിജിയോടൊപ്പം പൂർണ്ണചന്ദ്രനും ചേരുമ്ബോള്‍, അത് ഒരു സൂപ്പർമൂണ്‍ ആയി മാറും. ഓഗസ്റ്റ് 19, തിങ്കളാഴ്ച ഏകദേശം രാവിലെ 12ന് ഇത് കാണാനാകും.
1979-ല്‍ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർമൂണ്‍ എന്ന പദം ഉപയോഗിച്ചത്. ഈ വർഷത്തെ ഏറ്റവും തിളക്കമുള്ളതും വലുതുമായ പൂർണ ചന്ദ്രന്മാരാണ് ഫുള്‍ സൂപ്പർമൂണ്‍. സാധാരണ ചന്ദ്രനെക്കാള്‍ 30 ശതമാനം തെളിച്ചവും 14 ശതമാനം വലിപ്പവും കൂടുതലായി കാണപ്പെടുന്നു.