സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക.
അനാഥാലയങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കും. റേഷന്‍ കടകളിലൂടെയാകും കിറ്റുകള്‍ വിതരണം ചെയ്യുക.
ഓണക്കിറ്റില്‍ എന്തൊക്കെ സാധനങ്ങളാണ് ഉണ്ടാകുക എന്നതില്‍ വ്യക്തത അടുത്ത ദിവസങ്ങളിൽ ഉണ്ടാകും.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഓണ കിറ്റുകള്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.