ദത്തെടുക്കൽ നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. പുതിയ നിർദേശ പ്രകാരം സിംഗിൾ പാരന്റിനും അവിവാഹിതരായവർക്കും ഇനി മുതൽ കുട്ടികളെ ദത്തെടുക്കാനാകും.
പങ്കാളി മരിച്ചവർക്കും, വിവാഹബന്ധം വേർപ്പെടുത്തിയവർക്കും 2 വർഷത്തെ പരിചരണത്തിന് ശേഷം കുട്ടികളെ ദത്തെടുക്കാം. 2016ലെ നിയമങ്ങൾ പ്രകാരം നിയമപരമായി വിവാഹം കഴിച്ചവർക്ക് മാത്രമായിരുന്നു ദത്തെടുക്കാൻ അവസരം.