സ്വർണത്തിൻ്റെ രാജ്യാന്തര വില റെക്കോഡ് നിലവാരത്തിൽ നിന്ന് താഴേക്ക് ഇറങ്ങിയത് കേരളത്തിലും വിലയിൽ കുറവുണ്ടാക്കി. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,680 രൂപയും പവന് 240 രൂപ താഴ്ന്ന് 53,440 രൂപയിലുമാണ് വ്യാപാരം. ഇന്നലെ സംസ്ഥാനത്ത് സ്വർണവില പവന് 400 രൂപ ഉയർന്നിരുന്നു.
18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 20 രൂപ താഴ്ന്ന് 5,530 രൂപയായി. വെള്ളി വില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 92 രൂപയിൽ തുടരുകയാണ്.