ഇന്ത്യ ചന്ദ്രനില്‍ എത്തിയിട്ട് ഒരാണ്ട് തികയുന്ന ഇന്ന് ഇന്ത്യ ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുകയാണ്. ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ചരിത്രവിജയത്തെത്തുടർന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ദിനം.
ആഗസ്റ്റ് 23 ന് വൈകുന്നേരം 6:04 നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ ‘വിക്രം’ ലാന്‍ഡര്‍ ചരിത്രപരമായ ‘സോഫ്റ്റ് ലാന്‍ഡിംഗ്’ നടത്തിയത്.
ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും അതിൻ്റെ ദക്ഷിണ ധ്രുവമേഖലയ്ക്ക് സമീപം ഇറങ്ങിയ ആദ്യ രാജ്യമായും ഇന്ത്യ മാറിയ ദിനം. ഈ ശ്രദ്ധേയമായ നേട്ടത്തോടെ, ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന വൈദഗ്ധ്യത്തെ അനുസ്മരിച്ചുകൊണ്ട് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാൻ-3 ദൗത്യം വിക്ഷേപിച്ചത്. ചാന്ദ്ര ദൗത്യത്തിലെ ഇസ്രോയുടെ ചരിത്ര നേട്ടത്തെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 23 നെ ദേശീയ ബഹിരാകാശ ദൗത്യമായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ശക്തിയുടെയും ബഹിരാകാശ പര്യവേഷണത്തിലെ പുരോഗതിയുടെയും പ്രതീകമായി ലാൻഡിംഗ് സൈറ്റിന് ശിവശക്തി പോയിൻ്റ് എന്ന് പ്രധാനമന്ത്രി പേരിട്ടു.