വിവാഹ ദിവസം പ്രതിശ്രുത വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലപ്പുറം കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ. ഏറെനേരമായിട്ടും കാണാതെ വന്നതോടെ വാതിൽ പൊളിച്ച് ബന്ധുക്കൾ അകത്തു കയറി നോക്കുകയായിരുന്നു. അപ്പോഴാണ് കൈ ഞരമ്പ് മുറിച്ചനിലയിൽ ജിബിനെ കണ്ടെത്തിയത്. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണം ആരംഭിച്ചതായിട്ടാണ് പോലീസ് അറിയിച്ചിരിക്കുന്നത്.വിദേശത്തായിരുന്ന ജിബിൻ കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.