സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം,ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ത്യശ്ശൂർ എന്നീ നാല് ജില്ലകളില്‍ ഗ്രീൻ അലേർട്ടും പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബികടലിൽ അസ്ന ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാൽ സെപ്റ്റംബർ മൂന്ന് വരെ മഴ തുടരും.