കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ലഭിക്കേണ്ട മൂന്നുഗഡു ഡിഎ വർധന ലഭ്യമാക്കണമെന്നും മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ വിഹിതം അടയ്ക്കാതെ സർവീസ് നടത്തുന്ന നടപടി അവസാനിപ്പിക്കണ മെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്. സിഐടിയു, എഐടിയു സി, ബിഎംഎസ്, എസ്ടിയു എന്നിവചേർന്ന് അനിശ്ചിതകാല പണി മുടക്ക് സമരം നടത്താനും 20ന് സൂചനാ പണിമുടക്കിനും സംയുക്ത യോഗം തീരുമാനിച്ചു.