എടക്കരയിലെ പച്ചക്കറികടയിൽ നിന്ന് പാമ്പ് കടിയേറ്റ് വിദ‍്യാർഥി മരിച്ചു. വഴിക്കടവ് ആനപ്പാറയിലെ പുത്തൻവീട്ടിൽ നൗഷാദിന്‍റെ മകൻ എടക്കര ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ‍്യാർഥി സിനാൻ (17) ആണ് മരിച്ചത്. സ്കൂളിലെ എൻ.എസ്.എസ് വളന്റിയറാണ്.
സ്കൂൾ അവധിയുള്ള ദിവസങ്ങളിലും സ്കൂൾ വിട്ട ശേഷവും എടക്കരയിലെ പച്ചക്കറി കടയിൽ ജോലിക്ക് നിൽക്കാറുണ്ട്. തിങ്കളാഴ്ച വൈകീട്ട് നാലിനും 4.30നും ഇടയിലാണ് കടയിൽനിന്നും പാമ്പിന്‍റെ കടിയേറ്റതായി സംശയിക്കുന്നത്. പാമ്പിനെ കണ്ടെത്താനായിട്ടില്ല.