സപ്ലൈകോ ഓണച്ചന്ത വ്യാഴാഴ്‌ച ആരംഭിക്കും.14 വരെയുണ്ടാകും. 6 മുതൽ 14 വരെ ജില്ലാതല ചന്തയും 10 മുതൽ 14 വരെ താലൂക്ക്, നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള ചന്തകളും നടക്കും.
13 ഇന സബ്‌സിഡി സാധനങ്ങൾക്ക് പുറമേ ശബരി ഉൾപ്പെടയുള്ള മറ്റ് ഉൽപ്പന്നങ്ങൾ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് ആകർഷക ഓഫറുണ്ടാകും.
പഴം, പച്ചക്കറി, മിൽമ, കുടുംബശ്രീ, എംഎസ്‌എംഇ, കൈത്തറി ഉൽപ്പന്നങ്ങളും ലഭ്യമാകും. ജൈവ പച്ചക്കറിക്ക് പ്രത്യേക സ്‌റ്റാൾ ഉണ്ടാകും.