• Sat. Oct 5th, 2024
Top Tags

വൈദ്യുതിബില്ലുകള്‍ ഇനി മലയാളത്തില്‍; മാഞ്ഞുപോകുന്ന പ്രശ്നത്തിലും അടിയന്തരമായി നടപടി

Bynewsdesk

Sep 7, 2024

വൈദ്യുതിബില്ലുകള്‍ മലയാളത്തില്‍ നല്‍കാൻ തീരുമാനം. ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് വലിയ പ്രയാസം നേരിടുന്നതായി ഉയർന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ആണ് പുതിയ തീരുമാനം.

പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പില്‍ ആണ് ഇത്തരത്തില്‍ പരാതികള്‍ ഉണ്ടായത്.

ഇതു സംബന്ധിച്ച്‌ കെ.എസ്.ഇ.ബി. ഉചിതമായ തിരുമാനമെടുക്കണമെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബില്ലുകള്‍ മലയാളത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. സിസ്റ്റം ഓപ്പറേഷൻസ് ചീഫ് എൻജിനീയർ (പ്രസരണവിഭാഗം) വിജു രാജൻ ജോണ്‍ വ്യക്തമാക്കിയത്.

ആവശ്യപ്പെടുന്നവർക്ക് മാത്രം ഇംഗ്ലീഷിൻ ബില്ല് നല്‍കിയാല്‍ മതിയെന്ന ശുപാർശയും കമ്മിഷൻ നല്‍കി. ബില്ലുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ മാഞ്ഞുപോകുന്ന പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി വേണം. എല്ലാ ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണിലേക്ക് ബില്ലയച്ചു നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം വേണമെന്ന് കമ്മിഷൻ നിർദേശിച്ചു.

മീറ്ററർ റീഡിങ് എടുക്കാൻ കൃത്യമായ ദിവസം നിശ്ചയിക്കണം. റീഡിങ് എടുത്ത തീയതി ബില്ലില്‍ രേഖപ്പെടുത്തണം. റീഡിങ് എടുക്കുന്ന തീയതി നീളുന്നതോടെ ഉപഭോക്താവ് അധിക വൈദ്യുതി ഉപയോഗിച്ചതായി ബില്ലില്‍ രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഇത് സാധാരണക്കാരെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *