• Sat. Oct 12th, 2024
Top Tags

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം; പള്ളികളില്‍ വിപുലമായ ആഘോഷ പരിപാടികള്

Bynewsdesk

Sep 16, 2024

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓർമ്മകളിൽ വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുകയാണ്.

വിവിധ പരിപാടികളാണ് നബിദിന ഭാഗമായി നടത്തുന്നത്. വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്.

സമാധാന ദൂതനായി കടന്നു വന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയിലാണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്.

ഹിജ്റ വര്‍ഷ പ്രകാരം റബീഉൽ അവ്വല്‍ മാസം 12നാണ് പ്രവാചക ജന്മദിനം. മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ചാണ് മിലാദ് ആഘോഷം.

പ്രവാചക പിറവിയുടെ പുണ്യ സ്മരണകൾ ഉയര്‍ത്തുന്ന സന്ദേശ ജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, മൌലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിന ഭാഗമായി നടക്കുന്നത്.

റബീഉൽ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ മിലാദ് പരിപാടികള്‍ തുടരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *