• Thu. Oct 10th, 2024
Top Tags

നിപ മരണം: ബെംഗളൂരുവിലും ജാഗ്രതാ നിർദേശം; ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ

Bynewsdesk

Sep 16, 2024

മലപ്പുറം തിരുവാലിയിൽ നിപ മരണത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ബെംഗളൂരുവിലും ജാഗ്രതാ നിർദേശം. മരിച്ച 24-കാരന്‍റെ ബെംഗളൂരുവിലുള്ള സഹപാഠികളും നിരീക്ഷണത്തിലാണ്. മരിച്ച മലപ്പുറം സ്വദേശി ബെംഗളൂരുവിലായിരുന്നു പഠിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്ന് മരണ വിവരമറിഞ്ഞ് മലപ്പുറത്തെ മരണവീട്ടിലെത്തിയ സഹപാഠികളെയും നിരീക്ഷണത്തിലാക്കും. ഇതിൽ 13 വിദ്യാർഥികൾ നിലവിൽ കേരളത്തിലാണ്. ഇവരോട് നാട്ടിൽ തുടരാനും ആരോ​ഗ്യവകുപ്പ് നിർദേശിച്ചു.

അതേസമയം, ബെംഗളൂരുവിലുള്ള 3 വിദ്യാർഥികൾ താമസസ്ഥലത്ത് നിരീക്ഷണത്തിലാണ്. ഇവരോട് എല്ലാവരോടും പിസിആർ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. കർണാടക ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേരളത്തിൽ നിന്ന് ആരോഗ്യവകുപ്പ് കൈമാറിയ വിവരങ്ങളനുസരിച്ചാണ് കർണാടക ആരോഗ്യവകുപ്പിന്‍റെ നടപടിയുണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *