കൊല്ലം: കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നും. പള്ളിക്കല്‍ സ്വദേശി സരസ്വസി(50) ആണ് മരിച്ചത്. കൃത്യം നടത്തിയ ശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുരേന്ദ്രന്‍ പിള്ള ഭാര്യയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മരണം ഉറപ്പിക്കാന്‍ കഴുത്തറുക്കുകയുമായിരുന്നു. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.