സ്വകാര്യ ബസ് തൊഴിലാളികൾ 25-ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു.
രണ്ട് ഗഡു ഡി.എ വർധന അനുവദിക്കാൻ ബസ് ഉടമ പ്രതിനിധികൾ സമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം.
ഇതുസംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ വിളിച്ച് ചേർത്ത ബസ് ഉടമ അസോസിയേഷൻ നേതാക്കളുടെയും തൊഴിലാളി സംഘടന നേതാക്കളുടെയും യോഗത്തിലായിരുന്നു തീരുമാനം.