കുന്നോത്ത്: ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്കായി മുനമ്പം തീരദേശ ജനത നടത്തുന്ന സമരപരിപാടികൾക്ക് കുന്നോത്ത് എകെസിസി യൂണിറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.മുനമ്പം നിവാസികളായ 600 ൽ പരം കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഗവർമെന്റ് കാണാതെ പോകരുതെന്നും യോഗം ആവശ്യപ്പെട്ടു.
കുന്നോത്ത് പാരീഷ് ഹാളിൽ വെച്ച് ചേർന്ന യോഗം ഫൊറോനാ വികാരി വെരി.റവ.ഫാദർ.സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് ഉദ്ഘാടനം ചെയ്തു.എകെസിസി യൂണിറ്റ് പ്രസിഡന്റ് എൻ.വി.ജോസഫ് അധ്യക്ഷത വഹിച്ചു.ഗ്ലോബൽ കമ്മിറ്റിയംഗം ബെന്നിപുതിയാമ്പുറം;ഇടവക കോർഡിനേറ്റർ സെബാസ്റ്റ്യൻ കക്കാട്ടിൽ; വർക്കി തുരുത്തിമറ്റത്തിൽ;ഷാജി മംഗംലത്തിൽ;ജീന.കെ.മാത്യു;രൻജന വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.