പേരട്ട സെന്റ് ആന്റണി യു പി സ്കൂളിൽ യൂണിറ്റി സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം വെച്ചുപിടിപ്പിക്കൽ ചടങ്ങിൽ സ്വാശ്രയ സംഘം പ്രസിഡണ്ട് ശ്രീ. സാബു കോച്ചേരി അധ്യക്ഷൻ വഹിച്ചു.
വാർഡ് മെമ്പർ ശ്രീ. ബിജു വേങ്ങലപള്ളി തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ വിദ്യാർത്ഥികൾക്കായി വിഷ രഹിത പച്ചക്കറികൾ നൽകുന്നതുലക്ഷ്യം വച്ചാണ് യൂണിറ്റി സ്വാശ്രയ സംഘം ഈ പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ ശ്രീ സുനിൽ പൊട്ടാംകുളം സ്വാഗതം ആശംസിച്ചു. ശ്രീ ബിജു കണ്ടെങ്കേരി ആശംസ അറിയിച്ച് സംസാരിച്ചു. മുപ്പതോളം അംഗങ്ങൾ നേതൃത്വം കൊടുത്താണ് പച്ചക്കറി തോട്ടം വെച്ചുപിടിപ്പിച്ചത്.