കെ.ജി.ഒ.എ തളിപ്പറമ്പ് ഏരിയ സർഗ്ഗ സംഗമവും കുടുംബ കൂട്ടായ്മയും ടാപ്കോസ് ഓഡിറ്റോറിയം ഏഴാംമൈൽ തളിപ്പറമ്പിൽ നടന്നു. പ്രശസ്ത നാടക പ്രവർത്തക ശ്രീമതി രജിത മധു ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ജനറൽ കൺവീനർ സ. സൈബുന്നീസ എം.കെ.സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ സ. ഇ . ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷനായി. തളിപ്പറമ്പ് എക്സൈസ് പ്രവൻ്റീവ് ശ്രീ. ഷാജി വി.വിലഹരി വിരുദ്ധ പ്രഭാഷണം നടത്തി.
ശ്രീ രവി ഏഴോം വയലാർ അനുസ്മരണം നടത്തി. കെ.ജി.ഒ.എ.സംസ്ഥാന കമ്മിറ്റി അംഗം സ. രശ്മിത കെ.എം. മുൻകാല കെ.ജി.ഒ.എ പ്രവർത്തകർക്ക് ഓണററി അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന് ഭൂമിക ഹരിത കർമ്മസേന ആന്തൂർ അവതരിപ്പിച്ച സംഗീതശില്പവും, മുൻകാല ജീവനക്കാരും, ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. സ. ഒ.പി. രാധാകൃഷ്ണൻ, സ .രാമകൃഷ്ണൻ മാവില, സ.പി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സ .പുഷ്പവല്ലി ടി.എം നന്ദി പ്രകാശിപ്പിച്ചു.