ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടപ്പുഴ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയമ്പത്തൂർ അവിനാശലിംഗം യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അശ്വിനി അജിയെ അനുമോദിച്ചു.
മണ്ഡലം പ്രസിഡണ്ട് മനോജ് എം കണ്ടത്തിൽ ഉപഹാരസമർപ്പണം നടത്തി. ബൂത്ത് പ്രസിഡണ്ട് ഷിജോ പുത്തൻപുര, വാർഡ് പ്രസിഡന്റ് ഫ്രാൻസിസ് തകിടിയെൽ, മാഞ്ചോട് ബൂത്ത് പ്രസിഡൻറ് രാജു ആലുംപറമ്പിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിതിൻ തോമസ്, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ജോസ് മാളിയേക്കൽ, ഷിബു പിണ്ണാക്കനാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.