• Wed. Dec 4th, 2024
Top Tags

Month: November 2024

  • Home
  • മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും; അനാചാരങ്ങൾ നിരോധിക്കുമെന്ന് ദേവസ്വം ബോർഡ്

മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും; അനാചാരങ്ങൾ നിരോധിക്കുമെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ നിലനിൽക്കുന്ന അനാചാരങ്ങൾ നിരോധിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ വിതറുന്നതും അടക്കമുളള കാര്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ബോർഡ് തീരുമാനം. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാനായി തീർത്ഥാടകർക്കിടയിൽ പ്രചാരണം നടത്താനും ബോർഡ് തീരുമാനിച്ചു. ശബരിമല സന്നിധാനത്തും…

അനധികൃത പെൻഷൻ: സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്ന് ധനമന്ത്രി; യോ​ഗം വിളിച്ച് മുഖ്യമന്ത്രി

അനധികൃതമായി പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന് അതാത് വകുപ്പുകൾ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ എൻ ബാ​ല​ഗോപാൽ. വിഷയത്തിൽ സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്നും ധനമന്ത്രി സൂചന നൽകി. നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ആണ്…

പുലിയെന്ന് സംശയം: വനം വകുപ്പ് പരിശോധന നടത്തി

മട്ടന്നൂർ: പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് മട്ടന്നൂർ വെള്ളിയാം പറമ്പിൽ വനം വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. കുളത്തൂരിലുള്ള വീട്ടുകാരാണ് വ്യാഴാഴ്ച രാത്രി വീടിന് പിറകിലായി പുലിയെ കണ്ടതായി പറഞ്ഞത്. ഇവരുടെ വളർത്തു നായയെ പുലി ആക്രമിച്ചതായും പറയുന്നു. തുടർന്ന് രാത്രി…

വൈദ്യുതിബില്ലിൽ ക്യു.ആർ. കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനം; കോഡ് സ്കാൻചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം

വൈദ്യുതിബില്ലിൽ ക്യു.ആർ. കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. കോഡ് സ്കാൻചെയ്ത് ഉപഭോക്താവിന് തുക അടയ്ക്കാം. ഏതാനും മാസങ്ങൾക്കകം ഇത് നടപ്പാക്കും. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നവിധം ഐ.ടി. വിഭാഗം ശക്തിപ്പെടുത്താനും ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ നിർദേശങ്ങൾ ക്ഷണിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും…

ശബരിമലയില്‍ 12 ദിവസം കൊണ്ട് എത്തിയത് 9 ലക്ഷം ഭക്തര്‍

ശബരിമലയില്‍ 12 ദിവസം കൊണ്ട് 9 ലക്ഷം ഭക്തര്‍ എത്തി. 9,13,437 ഭക്തര്‍ 12 ദിവസം കൊണ്ട് എത്തിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.5 ലക്ഷം ഭക്തര്‍ അധികമെത്തിയെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. 12 ദിവസം…

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക്…

എഡിഎം നവീൻ ബാബുവിന്‍റെ മരണം: കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്ത് പ്രത്യേക അന്വേഷണ സംഘം

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട്  ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി എടുത്തത്. ‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത്…

പണമില്ല എന്ന കാരണത്താൽ പഠന യാത്രയിൽ നിന്ന് ഒരു കുട്ടിയെപ്പോലും ഒഴിവാക്കരുത്: മന്ത്രി ശിവൻകുട്ടി

പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട്…

എഡിഎം നവീൻ ബാബുവിന്‍റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി  തീർപ്പാക്കി. നവീൻ ബാബുവിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ഹർജി തീർപ്പാക്കിയത്. ചേർത്തല സ്വദേശി മുരളീധരനാണ് സിബിഐ…

നവജാത ശിശുവിന് ഗുരുതര വൈകല്യം: ആലപ്പുഴയിൽ 4 ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.…